ഇ വേ ബിൽ ഏപ്രിൽ മുതൽ; മാർച്ച് 10ന് ചേരുന്ന ജിഎസ്ടി കൗൺസിലിന്റെ അംഗീകാരം കൂടി വേണം

ഇ വേ ബിൽ ഏപ്രിൽ മുതൽ; മാർച്ച് 10ന് ചേരുന്ന ജിഎസ്ടി കൗൺസിലിന്റെ അംഗീകാരം കൂടി വേണം

ന്യൂഡൽഹി :- ഒരു സംസ്ഥാനത്തു നിന്നു മറ്റൊരു സംസ്ഥാനത്തേക്കു സാധനങ്ങൾ കൊണ്ടു പോകുന്നതിനു ചരക്ക്, സേവന നികുതി പ്രകാരം ഇലക്ട്രോണിക് വേ ബിൽ അഥവാ ഇ വേബിൽ ഏപ്രിൽ ഒന്നു മുതൽ നടപ്പിലാകും. ഇന്നലെ ചേർന്ന മന്ത്രിതല സമിതിയാണ് ഈ തീരുമാനമെടുത്തതെന്നു കൺവീനറും ബിഹാർ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി പറഞ്ഞു. ഈ മാസം ഒന്നു മുതൽ ഇ വേ ബിൽ നടപ്പാക്കിയെങ്കിലും ഇലക്ട്രോണിക് സംവിധാനം തകരാറിലായതിനാൽ അന്നുതന്നെ നിർത്തിവച്ചിരുന്നു....

Read More
പാത തുറക്കുന്നു, 5ജിയിലേക്ക്!

പാത തുറക്കുന്നു, 5ജിയിലേക്ക്!

ന്യൂഡൽഹി :- കഴിഞ്ഞ ദിവസം എയർടെല്ലും വാവെയ് കമ്പനിയും ചേർന്നു നടത്തിയ ‘ഫൈവ്ജി’ പരീക്ഷണം വിജയമായ വാർത്ത രാജ്യമെങ്ങും ശ്രദ്ധേയമായി. ഇന്ത്യയിൽ ഫൈവ്ജി കേന്ദ്രീകരിച്ചു നടത്തിയ ആദ്യപരീക്ഷണമായിരുന്നു ഇത്. ഇന്ത്യയൊട്ടാകെ ഒരു ഫൈവ്ജി നെറ്റ്‌വർക് സ്ഥാപിക്കാനുള്ള വലിയ ലക്ഷ്യത്തിന്റെ ചെറിയ തുടക്കമെന്നായിരുന്നു പരീക്ഷണത്തെ എയർടെൽ വിശേഷിപ്പിച്ചത്. മറ്റുള്ളവരും ഫൈവ്ജി ലക്ഷ്യം വച്ചുള്ള വിക‌സനം ദ്രുതഗതിയിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. ഫൈവ്ജി ലോകം എങ്ങനെയിരിക്കും? എന്തായിരിക്കും പ്രത്യേകതകൾ‌? ചോദ്യങ്ങൾ ഇപ്പോൾ തന്നെ ഉയർന്നു തുടങ്ങി.എന്താണ്...

Read More
മധുവിന്റെ തല തകർത്തു, വാരിയെല്ല് പൊട്ടി

മധുവിന്റെ തല തകർത്തു, വാരിയെല്ല് പൊട്ടി

തൃശൂർ/ പാലക്കാട് :- അട്ടപ്പാടി മുക്കാലിയിൽ മധു (27) കൊല്ലപ്പെട്ടതു ക്രൂരമർദനമേറ്റെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതായി പ്രാഥമിക വിവരം. തലയ്ക്കേറ്റ ശക്തമായ അടിയിൽ തലച്ചോറിലുണ്ടായ മുറിവും ആന്തരിക രക്തസ്രാവവുമാണു മരണത്തിലേക്കു നയിച്ചതെന്നു ഫൊറൻസിക് വിദഗ്ധർ അന്വേഷണ ഉദ്യോഗസ്ഥർക്കു വിവരം നൽകി. മർദനത്തിൽ ഒരു വാരിയെല്ലു പൊട്ടി. ദേഹമാസകലം മർദനമേറ്റു. നെഞ്ചിലും സാരമായ പരുക്കുണ്ട്. ഉരുണ്ട വടികൊണ്ടു ശക്തിയായി അടിച്ചതിന്റെ പാടു പുറത്തുണ്ട്. വാരിയെല്ലു പൊട്ടിയത് ഈ അടിയിലാകാമെന്നാണു നിഗമനം. മലയാളിമനസ്സാക്ഷിയെ ഞെട്ടിക്കുകയും...

Read More
image

വിവാഹസമ്മാനമായി ബോംബ്; നവവരനും മുത്തശ്ശിയും കൊല്ലപ്പെട്ടു

ഭുവനേശ്വർ (ഒഡീഷ):- വിവാഹസമ്മാനമായി അയച്ചുകിട്ടിയ ‘പാഴ്സൽ ബോംബ്’ പൊട്ടി നവവരനും മുത്തശ്ശിയും കൊല്ലപ്പെട്ടു; നവവധു ആശുപത്രിയിൽ. പടിഞ്ഞാറൻ‌ ഒഡീഷയിലെ പട്നഗഡ് സ്വദേശി സൗമ്യ ശേഖർ സാഹു, മുത്തശ്ശി ജമമണി സാഹു (85) എന്നിവരാണു മരിച്ചത്. സൗമ്യ ശേഖറിന്റെ ഭാര്യ റീമയ്ക്കു ഗുരുതരമായി പരുക്കേറ്റു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇവരുടെ വിവാഹം. മനോഹരമായ സമ്മാനപ്പൊതിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബ്. അയച്ച ആളുടെ പേരോ വിലാസമോ ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച, ദമ്പതികൾ കൗതുകത്തോടെ പൊതി തുറന്നയുടൻ...

Read More
imageplay

ത്രിരാഷ്ട്ര പരമ്പര: കോഹ്‍ലിക്ക് വിശ്രമം, ടീം ഇന്ത്യയെ രോഹിത് നയിക്കും

ന്യൂഡല്‍ഹി:- അടുത്ത മാസം ശ്രീലങ്കയിൽ നടക്കുന്ന ട്വന്റി20 ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ രോഹിത് ശർമ നയിക്കും. ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ നായകന്‍ കോഹ്‍ലിക്കു വിശ്രമം അനുവദിക്കാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. പരുക്കിനെ തുടർന്ന് ശനിയാഴ്ച നടന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക അവസാന ടി20യിൽ കോഹ്‍ലി കളിച്ചിരുന്നില്ല. കോഹ്‍ലിക്കു പുറമെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണിക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവരും ടീമിലില്ല. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേഷ്...

Read More
സ്ത്രീ വികസനമല്ല, സ്ത്രീകൾ നയിക്കുന്ന വികസനത്തിലേക്കാണ് രാഷ്ട്രത്തിന്റെ യാത്ര: മോദി

സ്ത്രീ വികസനമല്ല, സ്ത്രീകൾ നയിക്കുന്ന വികസനത്തിലേക്കാണ് രാഷ്ട്രത്തിന്റെ യാത്ര: മോദി

ന്യൂ‍ഡൽഹി:- എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടത് ഒരോ ഇന്ത്യക്കാരുടെയും ഉത്തരവാദിത്തമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ ഇന്ത്യയുടെ വികസനത്തിൽ സ്ത്രീകൾക്കും തുല്യപങ്കാളിത്തം ഉറപ്പാക്കണം. ആത്മവിശ്വാസത്തിലൂടെയാണ് അവർ ഉയരങ്ങളിലെത്തുന്നത്. ഇതിലൂടെ അവര്‍ രാജ്യത്തെയും സമൂഹത്തെയും ഉയരങ്ങളിലെത്തിക്കുന്നു. സ്ത്രീ വികസനം എന്നതിൽ നിന്ന് സ്ത്രീകൾ നയിക്കുന്ന വികസനത്തിലേക്കാണ് രാഷ്ട്രത്തിന്റെ യാത്ര. പ്രതിമാസ റേഡിയോ പരിപാടി ‘മൻ കി ബാത്തി’ലാണ് പ്രധാന മന്ത്രിയുടെ പ്രതികരണം. ശരിയായ സ്ത്രീത്വം എന്നത് ശരിയായ സ്വാതന്ത്ര്യമാണെന്നാണ് സ്വാമി...

Read More
നിഴലിനോട് സിപിഐ യുദ്ധം ചെയ്യാറില്ല, പറയേണ്ടതു പറയും: കാനം

നിഴലിനോട് സിപിഐ യുദ്ധം ചെയ്യാറില്ല, പറയേണ്ടതു പറയും: കാനം

കഞ്ഞിക്കുഴി (ആലപ്പുഴ):- സിപിഐ നിഴലിനോട് യുദ്ധം ചെയ്യാറില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിഴൽയുദ്ധം നടത്തുന്ന ശീലം പാർട്ടിക്കില്ല. പറയേണ്ടതെല്ലാം തുറന്ന് പറയുന്ന പാർട്ടിയാണ് സിപിഐയെന്നും കാനം പറഞ്ഞു. അഴിമതിക്കെതിരെ എൽഡിഎഫ് നടത്തിയ സമരത്തിന്റെ ഉൽപ്പന്നമാണ് ഇപ്പോഴത്തെ സർക്കാര്‍. അതിനെ തകർക്കാൻ ആരെയും അനുവദിക്കില്ല. അഴിമതിയുടെ കാര്യത്തിൽ കുറഞ്ഞ ഡിഗ്രിയോ കൂടിയ ഡിഗ്രിയോ ഇല്ല. അഴിമതി എല്ലാം അഴിമതി തന്നെയാണ്. അതിൽ ഒരു വിട്ടുവീഴ്ചയുമില്ല– കാനം പറഞ്ഞു. മുഹമ്മ കയർ...

Read More
മധുവിനെ കെട്ടിയിട്ട് സെൽഫിയെടുത്തയാൾ എട്ടാം പ്രതി; കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും

മധുവിനെ കെട്ടിയിട്ട് സെൽഫിയെടുത്തയാൾ എട്ടാം പ്രതി; കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും

പാലക്കാട്:- ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം ചേർന്ന് മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ വിവാദമായ സെൽഫി പകർത്തിയ തൊട്ടിയിൽ ഉബൈദ്(25) എട്ടാം പ്രതി. മധുവിന്റെ ഉടുമുണ്ട് അഴിച്ച് കൈകൾ ബന്ധിച്ച നിലയിൽ കാട്ടിലെ പാറയിടുക്കിന് അടുത്തു വച്ചാണ് ഉബൈദ് സൈൽഫിയെടുത്തത്. ഇതു സാമൂഹിക മാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിച്ചിരുന്നു. നിലവിൽ മറ്റു പ്രതികൾക്കെതിരെ ചേർത്തിരിക്കുന്ന വകുപ്പുകൾ തന്നെയാണ് ഇയാൾക്കെതിരെയും ചേർത്തിരിക്കുന്നത്. ചിണ്ടക്കിയിലെ കാട്ടിൽ വച്ച് സെൽഫിയടക്കമുള്ള ചിത്രങ്ങളും തുടർന്ന് മുക്കാലിയിൽ എത്തി മധുവിനെ...

Read More
വനിത ഫിലിം അവാര്‍ഡ് 2018: ആവേശത്തുടക്കം; മികച്ച പുതുമുഖ നടൻ അപ്പാനി ശരത്

വനിത ഫിലിം അവാര്‍ഡ് 2018: ആവേശത്തുടക്കം; മികച്ച പുതുമുഖ നടൻ അപ്പാനി ശരത്

തിരുവനന്തപുരം:- മലയാളം കണ്ട ഏറ്റവും വലിയ താരാഘോഷ രാവിനായി തലസ്ഥാന നഗരി ഒരുങ്ങി. വനിത ഫിലിം അവാര്‍ഡ്സ് 2018ന് തിരി തെളിയാൻ ഇനി മിനിറ്റുകൾ മാത്രം ബാക്കി. പ്രേക്ഷകർ നൽകിയ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ വനിത ജൂറി തിരഞ്ഞെടുത്ത മികച്ച താരങ്ങള്‍ ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ താര ആഘോഷ രാവിന്റെ അവസാന ഘട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി. 2017 ജനുവരി ഒന്നു മുതൽ ഡിസംബർ 31...

Read More
ശ്രീദേവിയുടെ ഭൗതികശരീരം ദുബായില്‍ നിന്ന് മുംബൈയിൽ എത്തിക്കുക നാളെ

ശ്രീദേവിയുടെ ഭൗതികശരീരം ദുബായില്‍ നിന്ന് മുംബൈയിൽ എത്തിക്കുക നാളെ

ദുബായ്:- നടി ശ്രീദേവിയുടെ ഭൗതികശരീരം ഇന്ന് മുംബൈയിൽ എത്തിക്കില്ല. ദുബായിൽ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെ മാത്രമേ മുംബൈയിലേക്ക് മൃതദേഹം എത്തിക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. ഫൊറൻസിക്-രക്തപരിശോധനാ ഫലങ്ങൾ വൈകുന്നതാണു കാരണം ഇന്നു തന്നെ മൃതദേഹം മുംബൈയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളിലായിരുന്നു ഇന്ത്യൻ കോൺസുലേറ്റ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ഈ റിപ്പോർട്ട് വരാതെ മരണകാരണത്തിൽ ഉൾപ്പെടെ ഒന്നും പറയാനാകില്ല. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം മുഹൈസിനയിലെ മെഡിക്കൽ ഫിറ്റ്നസ് സെന്ററിലേക്കു...

Read More
കോൺഗ്രസുമായി ധാരണകളുണ്ടാക്കി ബിജെപിയെ തോൽപിക്കാനില്ല: യച്ചൂരി

കോൺഗ്രസുമായി ധാരണകളുണ്ടാക്കി ബിജെപിയെ തോൽപിക്കാനില്ല: യച്ചൂരി

തൃശൂർ:- രാഷ്ട്രീയ ആക്രമണം സിപിഎമ്മിന്റെ സംസ്കാരമല്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. കമ്യൂണിസ്റ്റുകാരെ ആക്രമിക്കാൻ ആരെങ്കിലുമെത്തിയാൽ അവരെ പ്രതിരോധിക്കുകയെന്നത് പാർട്ടിയുടെ ചുമതലയാണ്. പാളിച്ചകള്‍ ആരുടെയെങ്കിലും ഭാഗത്തു നിന്നുണ്ടായാൽ അതു തിരുത്തുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളും. സിപിഎമ്മിനെ ശാരീരികമായി ആക്രമിക്കുന്നതാണു മറ്റുപാര്‍ട്ടികളുടെ ശ്രമം. എന്നാൽ അതൊന്നും വിലപ്പോവില്ല. ചെങ്കൊടിയെ നശിപ്പിക്കാൻ ശ്രമിച്ച ഹിറ്റ്‍ലർ പരാജയപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസിനും അതിനു കഴിഞ്ഞില്ലെന്നും യച്ചൂരി പറഞ്ഞു. ഉൾപാർട്ടി ജനാധിപത്യമാണ് സിപിഎമ്മിന്റെ ശക്തി. ചർച്ചചെയ്തെടുക്കുന്ന തീരുമാനം...

Read More
നീരവ് മോദിയുടെ 21 വസ്തുവകകൾ കണ്ടുകെട്ടി; പിഎൻബി എംഡിയെ ചോദ്യം ചെയ്തു

നീരവ് മോദിയുടെ 21 വസ്തുവകകൾ കണ്ടുകെട്ടി; പിഎൻബി എംഡിയെ ചോദ്യം ചെയ്തു

ന്യൂഡൽഹി / മുംബൈ ∙ പിഎൻബി തട്ടിപ്പുമായി ബന്ധപ്പെട്ടു നീരവ് മോദിയുടെ 523.72 കോടി രൂപയുടെ 21 വസ്തുവകകൾകൂടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. 11,400 കോടി രൂപയുടെ തട്ടിപ്പുകേസിൽ ഇതുവരെ 6,393 കോടി രൂപയുടെ വസ്തുവകകൾ കണ്ടുകെട്ടിയതായി ഇഡി ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. ഇതിനിടെ, പഞ്ചാബ് നാഷനൽ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ സുനിൽ മേത്ത, എക്സിക്യൂട്ടീവ് ഡയറക്ടർ കെ.വി.ബ്രഹ്മാജി റാവു എന്നിവരെ സിബിഐ ചോദ്യംചെയ്തു. പിഎൻബിയുടെ ഓഡിറ്റർമാരെയും ചോദ്യംചെയ്‌തേക്കും....

Read More
തോളിൽ കയ്യിട്ട ചൈന ചെവി കടിച്ചു, പാക്കിസ്ഥാന് രാജ്യാന്തര സാമ്പത്തിക വിലക്ക്

തോളിൽ കയ്യിട്ട ചൈന ചെവി കടിച്ചു, പാക്കിസ്ഥാന് രാജ്യാന്തര സാമ്പത്തിക വിലക്ക്

ഉറ്റ സുഹൃത്തും വികസന പദ്ധതികളിലെ പങ്കാളിയുമായിട്ടും അവസാന നിമിഷം പാക്കിസ്ഥാനെ കൈവിട്ട് ചൈന. തീവ്രവാദത്തിനു സാമ്പത്തിക സഹായം കൈപ്പറ്റുന്നതു നിരീക്ഷിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്കു പാക്കിസ്ഥാനെയും ഉൾപ്പെടുത്തിയാണു ചൈന ‘സഹായിച്ചത്’. നടപടിക്കെതിരെ നിലകൊണ്ടിരുന്ന ചൈന മറുകണ്ടം ചാടിയതു പാക്കിസ്ഥാനു തിരിച്ചടിയായി. പാക്കിസ്ഥാനെ ‘തീവ്രവാദ സാമ്പത്തിക സഹായ നിരീക്ഷണപ്പട്ടിക’യിൽ (ഫിനാൻഷ്യൽ ആ‌ക്‌ഷൻ ടാസ്ക് ഫോഴ്സ്– എഫ്എടിഎഫ്) ഉൾപ്പെടുത്തുന്നതിനെ അനുകൂലിച്ചു ചൈന വോട്ടുചെയ്തു. ഈ ആഴ്ച പാരീസിലായിരുന്നു റിവ്യു മീറ്റിങ് നടന്നത്. നടപടി രാജ്യാന്തര...

Read More