തിരുവനന്തപുരം:- മലയാളം കണ്ട ഏറ്റവും വലിയ താരാഘോഷ രാവിനായി തലസ്ഥാന നഗരി ഒരുങ്ങി. വനിത ഫിലിം അവാര്‍ഡ്സ് 2018ന് തിരി തെളിയാൻ ഇനി മിനിറ്റുകൾ മാത്രം ബാക്കി. പ്രേക്ഷകർ നൽകിയ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ വനിത ജൂറി തിരഞ്ഞെടുത്ത മികച്ച താരങ്ങള്‍ ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ.

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ താര ആഘോഷ രാവിന്റെ അവസാന ഘട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി. 2017 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ റിലീസ് ചെയ്ത സിനിമകളിൽ നിന്നു മികച്ച സിനിമ, ജനപ്രിയ സിനിമ, മികച്ച സംവിധായകൻ, മികച്ച നടൻ, ജനപ്രിയ നടൻ, മികച്ച നടി, ജനപ്രിയ നടി, മികച്ച സഹനടൻ, മികച്ച സഹനടി, മികച്ച ഹാസ്യ നടൻ, മികച്ച വില്ലൻ, മികച്ച താരജോടി, മികച്ച പുതുമുഖ സംവിധായകൻ, മികച്ച പുതുമുഖ നടൻ, മികച്ച പുതുമുഖനടി, സ്പെഷൽ പെർഫോമൻസ് അവാർഡ് (നടൻ), സ്പെഷൽ പെർഫോമൻസ് അവാർഡ് (നടി), മികച്ച സംഗീത സംവിധായകൻ, മികച്ച ഗായകൻ, മികച്ച ഗായിക, മികച്ച ഗ‌ാനരചയിതാവ്, മികച്ച നൃത്തസംവിധായകൻ, മികച്ച ക്യാമറാമാൻ, മികച്ച തിരക്കഥാകൃത്ത് എന്നിവരെയാണ് തിരഞ്ഞെടുക്കുക.

വനിത ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് മലയാള സിനിമയ്ക്കു നൽകിയ സമഗ്ര സംഭാവനയെ മുൻനിർത്തി നൽകുന്നതാണ്. വ്യക്തിയുടെ മുൻ വര്‍ഷങ്ങളിലെ നേട്ടങ്ങളും സേവനങ്ങളും പരിഗണിക്കുന്നു.

facebook whatsapp